Wednesday 1 August 2012

                           ചാത്തന്നൂർ പഞ്ചായത്തിന്റെ സമഗ്ര വിവരങ്ങൾ ഒരു മൗസ് ക്ലിക്കിലൂടെ ലോകതിന്റെ ഏതു കോണിലുമുള്ള മലയാളിക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2009 ജനുവരി 25 ന് ചാത്തന്നൂർ പഞ്ചായത്തിന്റെ ബ്ലോഗിനു രൂപം നൽകിയത് .തുടർന്നു ജോലിഭാരം കൊണ്ട് വീർപ്പു മുട്ടിയിരുന്ന പഞ്ചായത്തു ജീവനക്കർക്കു ആശ്വാസമായി 22 എക്സൽ പ്രോഗ്രാമുകൾ കൂടി ബ്ലോഗിലൂടെ ലഭ്യമാക്കി.ഇതിനു എന്റെ സഹപ്രവർത്തകരിൽ നിന്നും ലഭിച്ച സ്വീകരണം വാക്കുകൾക്കതീതമായിരുന്നു.  നാലു വർഷത്തെ ഔദ്യോഗിക സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ചാത്തന്നൂർ പഞ്ചായത്തിൽ നിന്നും സ്ഥലം മാറി പോകേണ്ടി വന്ന സാഹചര്യത്തിൽ ചാത്തന്നൂർ പഞ്ചായത്തിന്റെ ബ്ലോഗിന്റെ തുടർ പ്രവർത്തനം  പുതിയ സാരഥികളെ ഏൽപ്പിച്ച് വിട പറയേണ്ടി വന്നുവെങ്കിലും കേരളത്തിലെ ഒട്ടനവധി പഞ്ചായത്തുകൾ തുടർന്നും ബ്ലോഗിലൂടെയുള്ള സേവനം ആവശ്യപ്പെടുകയുണ്ടായി.ആ ആവശ്യം വിനയപൂർവം സ്വീകരിച്ചുകൊണ്ട് സഹായി ഡോട് കോം എന്ന പേരിൽ ഒരു പുതിയ ബ്ലോഗ് ആരംഭിക്കുകയാൺ.ഇതുവരെ എനിക്കു നൽകിയ പിന്തുണയും പ്രോൽസാഹനങ്ങളും തുടർന്നും ഉണ്ടാകണമെന്ന അഭ്യർഥനയോടെ ഈ ബ്ലോഗ് സവിനയം നിങ്ങൾക്കായി സമർപ്പിക്കുന്നു.
സഹായി ഡോട് കോം എന്ന ബ്ലോഗിലേക്കു പ്രവേശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

                                                                                സ്നേഹത്തോടെ
                                                                              പ്രദീപൻ തൂലിക 

Thursday 31 May 2012

എല്ലാവർക്കും നന്ദി.

           
     നാലു വർഷത്തെ ഔദ്യോഗിക സേവനത്തിനു ശേഷം ഞാൻ ചാത്തന്നൂർ പഞ്ചായത്തിനോട് വിട പറയുകയാണ്. ഇനി എന്റെ പുതിയ മേഖല മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസ്സിപ്പാലിറ്റി.ഈ നാലു വർഷ കാലയളവിനുള്ളിൽ കേരളത്തിലുള്ള പഞ്ചായത്തു ജീവനക്കാരുടെ സുഹ്രുത്താവാൻ ഭാഗ്യം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. 2009 ജനുവരി 25 ന് ആരംഭം കുറിച്ച പഞ്ചായത്തിന്റെ ബ്ലോഗിലൂടെ സ്ഥാപിച്ച ആത്മബന്ധം വാക്കുകൾക്കതീത മായിരുന്നു.അഭിനന്ദനങ്ങൾ കൊണ്ട് ആശ്ലേഷിച്ചവർക്കും പരിഹാസ ശരങ്ങൾ കൊണ്ട് ആക്ഷേപിച്ചവർക്കും മുനയുള്ള മൗനം കൊണ്ട് അവഗണിച്ചവർക്കും ഹ്രുദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.സൈബർ ലോകത്തിന്റെ അനന്ത വിഹായസ്സിൽ ഒരു പൊട്ടായെങ്കിലും എന്റെ കൊച്ച് ഗ്രാമത്തെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തോടെ നാലു വർഷം നട്ടു വളർത്തി വലുതാക്കിയ ചാത്തന്നൂരിന്റെ ബ്ലോഗ് ഞാൻ പുതിയ സാരഥികൾക്കായി സമർപ്പിക്കുന്നു.എന്നോട് സഹകരിച്ച എന്നെ സ്നേഹിച്ച എന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന എല്ലാവർക്കും ഒരായിരം നന്ദി.
                        ലോകാ സമസ്താ സുഖിനോ ഭവന്തു.....
                                                                             സ്നേഹത്തോടെ
                                                                              പ്രദീപൻ തൂലിക