Saturday 31 December 2011

വസ്തു നികുതി നിരക്കുകള്‍ വിജ്ഞാ​‍പനം

ബഹു.കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ (ആര്‍ഡി) വകുപ്പിന്റെ 14/01/2011 ലെ സ.ഉ.(അ) നമ്പര്‍ 19/2011, 20/2011 തസ്വഭവ ഉത്തരവുകള്‍ പ്രകാരവും ചാതന്നൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ 26/09/2011 ലെ III നമ്പര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലും ഉപയോഗക്രമത്തിനനുസരിച്ചും ഓരോ ഇനം കെട്ടിടത്തിനും അതിന്റെ ഉപ വിഭാഗങ്ങള്‍ക്കും ഒരു ച.മീ. തറ വിസ്തീര്‍ണ്ണത്തിന് ബാധകമായ അടിസ്ഥാന വസ്തുനികുതി നിരക്ക് താഴെ പറയും പ്രകാരം നിശ്ചയിച്ചു തീരുമാനിച്ചത് 01/11/2011 ലെ മാത്രുഭൂമി ദിനപത്രത്തിð പ്രസിദ്ധീകരിക്കുകയും ആയതിന് ആക്ഷേപമൊന്നും ലഭിക്കാത്ത സാഹചര്യത്തിð ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ 12/12/2011 ലെ II നമ്പര്‍ തീരുമാനപ്രകാരം 2011 ഏപ്രിð 1 മുതð പ്രാബñ്യത്തിð അംഗീകരിച്ചു തിരുമാനിച്ചു.

ഒരു ച.മീ. തറ വിസ്തീര്‍ണ്ണത്തിന് ബാധകമായ അടിസ്ഥാന വസ്തു നികുതി നിരക്കുകള്‍
1.പാര്‍പ്പിട ആവശ്യത്തിനുളളവ                     - 6 രൂ/ച.മീ.
2.വാണിജ്യാവശ്യത്തിനുളളവ 
 (1)100 ച.മീ. വരെ തറ വിസ്തീര്‍ണ്ണമുളള ഹോട്ടല്‍ , റസ്റ്റോറന്റ്,
      ഷോപ്പുകള്‍ , ഗോഡൌണ്‍                    - 40രൂ/ച.മീ.
 (2)100ച.മീ.മുകളില്‍ തറ വിസ്തീര്‍ണ്ണമുളള ഹോട്ടല്‍ , റസ്റ്റോറന്റ്,
       ഷോപ്പുകള്‍ ,ഗോഡൌണ്‍                    - 60രൂ/ച.മീ.
 (3)200 ച.മീ. വരെ തറ വിസ്തീര്‍ണ്ണമുളള സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ,
     ഷോപ്പിംഗ് മാളുകള്‍                                - 60രൂ/ച.മീ.
 (4)200 ച.മീ. മുകളില്‍ തറ വിസ്തീര്‍ണ്ണമുളള സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ,
     ഷോപ്പിംഗ് മാളുകള്‍                                - 70രൂ/ച.മീ.
 (5)ബങ്കുകള്‍ , പെട്ടിക്കടകള്‍ , കമ്പ്യൂട്ടര്‍
     സെന്ററുകള്‍ , ഫ്യുവല്‍ സ്റ്റേഷന്‍              - 30രൂ/ച.മീ.
3.ഓഫീസ് ഉപയോഗത്തിനുളളവ (വ്യവസായ
ശാലകളോടനുബന്ധിച്ചുളള ആഫീസ്
കെട്ടിടങ്ങള്‍ ഉള്‍പ്പടെ)                               - 40രൂ/ച.മീ.
4.വിദ്യാഭ്യാസ ആവശ്യത്തിനുളളവ                - 7രൂ/ച.മീ.
5.ആശുപത്രികള്‍                                      - 7രൂ/ച.മീ.
6.അസംബ്ളി കെട്ടിടം, കണ്‍വെന്‍ഷന്‍ സെന്റര്‍, ആഡിറ്റോറിയം,
   സിനിമാ തിയറ്റര്‍ ,കല്യാണ  മണ്ഡപം, ലോഡ്ജ്  -40രൂ/ച.മീ 
7.വ്യവസായ ആവശ്യത്തിനുളളവ 
  (1)കൈത്തറി ഷഡ്,കയര്‍പിരി ഷെഡ്,കശുവണ്ടിഫാക്ടറി ഷെഡ്,
മത്സ്യസംസ്കരണ ഷഡ്,കോഴി വളര്‍ത്തല്‍ഷെഡ്, ലൈവ് സ്റ്റോക്ക് ഷെഡ്,
കരകൌശല നിര്‍മ്മാണ  ഷെഡ്,പട്ടുനൂല്‍ ഷെഡ്, സ്റ്റോറേജ് ഷെഡ്,
പീലിംഗ് ഷെഡ്, കൈത്തൊഴില്‍ ഷെഡ്,
ഇഷ്ടികചൂള, തടിമില്‍                                     20രൂ/ച.മീ.
  (2)ഇതര വ്യവസായങ്ങള്‍ക്കുളളവ                  - 60രൂ/ച.മീ..
8.റിസോര്‍ട്ടുകള്‍                                            - 90രൂ/ച.മീ.
9.അമ്യൂസ്മെന്റ് പാര്‍ക്കുകള്‍                              - 40രൂ/ച.മീ.
10.മൊബൈല്‍ ടെലിഫോണ്‍ ടവര്‍               - 500രൂ/ച.മീ.
വസ്തു നികുതി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ചാതന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ മൂന്ന് മേഖലകളായി തരം തിരിച്ചതിന്റെ വിവരവും റോഡുകളുടെ തരംതിരിവും ഗ്രാമ പഞ്ചായത്ത് ആഫീസില്‍പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
                                                                                                               
                                                                  (ഒപ്പ്)
                                                            സീ.പദ്മ കുമാര്‍
                              സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്, ചാതന്നൂര്‍