ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം

2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്നു.

നിയമത്തിന്റെ പ്രാധാന്യം

1  ഒരു കുടുംബത്തിന് 100 ദിവസം തൊഴില്‍ നല്‍കുന്നു.
2.  തൊഴില്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം.
3.  ഗ്രാമസഭ നിര്‍മ്മാണപ്രവൃത്തി നിശ്ചയിക്കുന്നു.
4.  തൊഴില്‍ 1/3 ഭാഗം സ്ത്രീകള്‍ക്ക് ഉറപ്പ് നല്‍കുന്നു.
5.  പ്രവൃത്തികളിലും ജോലിക്കാരുടെ പട്ടികയിലും നിര്‍മ്മാണ ജോലികളെ സംബന്ധിച്ചും സുതാര്യത ഉറപ്പു നല്‍കുന്നു.
6.  ഗ്രാമപഞ്ചായത്ത് പദ്ധതി നടത്തിപ്പ് നിര്‍വ്വഹിക്കുന്നു.
7.  തൊഴിലാളികള്‍ക്കു പരിരക്ഷ ഉറപ്പു നല്‍കുന്നു.
(a) അപകടങ്ങള്‍ക്കു ചികിത്സ സൌജന്യമായി നല്‍കുന്നു.
(b) ചികിത്സാസമയത്ത് 50% വേതനം.
(c) ജോലിസ്ഥലത്ത് മരണം സംഭവിച്ചാല്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നു.
(d) അംഗവൈകല്യമുണ്ടായാലും നഷ്ടപരിഹാരം നല്‍കുന്നു.

തൊഴിലിനുള്ള യോഗ്യത

1. പഞ്ചായത്തു പ്രദേശത്ത് താമസിക്കുന്നവരായിരിക്കണം.
2.  തൊഴിലിനായി രജിസ്റര്‍ ചെയ്തിരിക്കണം.
3.  തൊഴില്‍ കാര്‍ഡ് ലഭിച്ചവരായിരിക്കണം.
4.  തൊഴില്‍ കാര്‍ഡില്‍ പേരുണ്ടായിരിക്കണം.

തൊഴിലിന്റെ പ്രത്യേകത

1.  താമസസ്ഥലത്തിന് 5 കി.മി. ചുറ്റളവിനുള്ളില്‍ തൊഴില്‍ നല്‍കുന്നു.
2.  5 കി.മി. പുറത്ത് വേതനത്തിന്റെ 10% അധികം നല്‍കുന്നു.
3.  14 ദിവസം തുടര്‍ച്ചയായി തൊഴില്‍ നല്‍കുന്നു.
4.  കരാറുകാരെ പൂര്‍ണ്ണമായി ഒഴിവാക്കുന്നു.
5.  തൊഴില്‍ ലഭ്യത കുറയ്ക്കുന്ന യന്ത്രങ്ങള്‍ ഒഴിവാക്കുന്നു.

സ്ത്രീ തൊഴിലാളികള്‍ക്കുള്ള പരിരക്ഷ

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം; സ്ത്രീതൊഴിലാളികളുടെ കുട്ടികളെ നോക്കുന്നതിന് ഒരു സ്ത്രീയെ ചുമതലപ്പെടുത്തുന്നു; അവര്‍ക്കും വേതനം നല്‍കുന്നു.

തൊഴിലില്ലായ്മാ വേതനം

അപേക്ഷ ലഭിച്ച് 100 ദിവസം തൊഴില്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം അനുവദിക്കുന്നു. ആദ്യത്തെ 30 ദിവസം വേതനത്തിന്റെ 25%, തുടര്‍ന്ന് 50%.

ഏറ്റെടുക്കാവുന്ന പ്രവര്‍ത്തികള്‍

1. ജലസംരക്ഷണ/സംഭരണ പ്രവര്‍ത്തികള്‍ .
2. വരള്‍ച്ചനിവാരണ പ്രവൃത്തികള്‍ (മരം വെച്ചു പിടിപ്പിക്കല്‍ മുതലായവ).
3.  ജലസേചന തോടുകളുടെ നിര്‍മ്മാണം.
4. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭൂമിയില്‍ ജലസേചന സൌകര്യം ഏര്‍പ്പെടുത്തല്‍ .
5. പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനര്‍നിര്‍മ്മാണം.
6. ഭൂവികസന പ്രവൃത്തികള്‍ .
7. വെള്ളപ്പൊക്കനിവാരണ പ്രവൃത്തികള്‍ (അഴുക്കുചാലുകള്‍ ഉള്‍പ്പെടെ).
8. റോഡുകളുടെ നിര്‍മ്മാണം.
9. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് പ്രവൃത്തികള്‍ .

ധനകാര്യം

1. പദ്ധതിതുകയുടെ 90% കേന്ദ്ര ഗവണ്‍മെന്റും 10% സംസ്ഥാന സര്‍ക്കാരും വഹിക്കുന്നു.
2. മൊത്തം തുകയുടെ 60% അവിദഗ്ദ തൊഴിലാളികളുടെ വേതനത്തിനും, 40% നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങിക്കുന്നതിനും ഉപയോഗിക്കുന്നു.